school
മണക്കാട് എൻ.എസ്.എസ് ഗവ. എൽ.പി സ്‌കൂൾ കുട്ടികൾ അവതരിപ്പിച്ച മൂകാഭിനയം

മണക്കാട്: എൻ.എസ്.എസ് ഗവ. എൽ.പി സ്‌കൂളിൽ വിശ്വശാന്തി റാലി സംഘടിപ്പിച്ചു. യുദ്ധവിരുദ്ധ റാലി ഹെഡ്മിസ്ട്രസ് സി.എസ്. ഷാലി മോൾ ഉദ്ഘാടനം ചെയ്തു. 'മാനവരാശിയുടെ നിലനിൽപിന് ഭീഷണിയാകുന്നു" എന്ന സന്ദേശം ഉയർത്തിക്കൊണ്ട് കുട്ടികൾ അവതരിപ്പിച്ച മൂകാഭിനയം വേറിട്ട അനുഭവമായി. സമാധാനത്തിന്റെ പ്രകാശം പരത്തി രക്ഷിതാക്കളും കുട്ടികളും ദീപം തെളിയിച്ചു. സഡാക്കോ കൊക്കുകളുടെ നിർമ്മാണം,​ കൊളാഷ് നിർമ്മാണം തുടങ്ങിയവ സംഘടിപ്പിച്ചു. ചടങ്ങിൽ എസ്.എം.സി ചെയർമാൻ അനീഷ് പി.പി, സീനിയർ അസിസ്റ്റന്റ് അംബികാദേവി,​ വികസന സമിതി അംഗം പൊന്നപ്പൻ എന്നിവർ സംസാരിച്ചു.