ഇടുക്കി: ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന അസാപ്പ് കേരളയും കൊച്ചിൻ ഷിപ്പ്‌യാർഡും ചേർന്നൊരുക്കുന്ന മറൈൻ സ്ട്രക്ച്വറൽ ഫിറ്റർ എന്ന കോഴ്‌സിലേയ്ക്കുള്ള അഡ്മിഷൻ ആരംഭിച്ചു ഐ ടി ഐ വെൽഡർ, ഫിറ്റർ, ഷീറ്റ് മെറ്റൽ എന്നീ ട്രേഡുകൾ കഴിഞ്ഞവർക്ക് അപേക്ഷിക്കാം . 6 മാസം ദൈർഘ്യമുള്ള കോഴ്‌സിൽ ആദ്യ രണ്ടുമാസത്തെ ക്ലാസ് അടൂർ ഗവ. പോളിടെക്‌നിക്ക് കോളേജിലും തുടർന്ന് കൊച്ചിൻ ഷിപ്പ്‌യാർഡിലുമാസ്റ്റൈ പ്പെന്റോടുകൂടിയ അപ്രന്റിസ്ഷിപ്പും ലഭിക്കും.വിജയകരമായി കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് അസാപ്പ് കേരളയും കൊച്ചിൻ ഷിപ്പ്യാർഡും NCVET യും ചേർന്ന് നൽകുന്ന സർട്ടിഫിക്കറ്റും ലഭിക്കും. കോഴ്‌സിൽ ചേരാൻ https://forms.gle/7dXQryrCAVpFZJsr7 എന്ന ഗൂഗിൾ ഫോമിൽ രജിസ്റ്റർ ചെയ്യാം.കൂടുതൽ വിവരങ്ങൾക്ക് cspkunnamthanam@asapkerala.gov.in എന്ന ഇ-മെയിൽ വിലാസത്തിലോ 7736925907 / 9495999688 എന്ന മൊബൈൽ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്.