ഇടുക്കി :ജില്ലയിൽ സ്ഥിര താമസക്കാരായ, പെൻഷനും മറ്റ് ആനുകൂല്യങ്ങളും ലഭിക്കാത്ത, സാമ്പത്തിക ബുദ്ധിമുട്ടുളള വിമുക്തഭടന്മാർക്കും അവരുടെ വിധവകൾക്കും സാമ്പത്തിക സഹായം നൽകുന്നതിനായി അപേക്ഷ ക്ഷണിച്ചു. വരുമാന സർട്ടിഫിക്കറ്റ്, വിമുക്തഭട തിരിച്ചറിയൽ കാർഡ്, ഡിസ്ചാർജ് ബുക്ക് എന്നിവയുടെ പകർപ്പ് സഹിതം 25 ന് മുൻപ് ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ അപേക്ഷ നൽകണം ഫോൺ 04862222904.