ഇടുക്കി: സ്‌നേഹവും അറിവും എത്ര നൽകിയാലും മതിയാവില്ല.പരിധികളില്ലാത്തതാണവ പഠിച്ച് മിടുക്കരാവണം. കളക്ടർ വി.വിഗ്നേശ്വരി കുട്ടിളെ ഉപദേശിച്ചു. തദ്ദേശിയ ജനതയുടെ അന്തർദേശീയ ദിനാഘോഷം ഇടുക്കി ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്‌കൂളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.മറ്റുള്ളവർക്ക് ബുദ്ധിമുട്ടാവാത്ത തരത്തിൽ സന്തോഷമുള്ളവരായി കഴിയുകയെന്നതാവണം ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യമെന്നും ഓണാവധിക്കാലത്ത് തദ്ദേശീയമായ അറിവുകൾ സമാഹരിച്ച് ക്രോഡീകരിക്കാനും നിർദ്ദേശം നൽകി.കുട്ടികളുമായി കുശലം പങ്കിട്ട കളക്ടർ അവരോടൊപ്പം നിന്ന് ഫോട്ടോയുമെടുത്തു. പി.ടി.എ പ്രസിഡന്റ് രമേശ് ഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസർ ജി .അനിൽകുമാർ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശാ ആന്റണി മുഖ്യാതിഥിയായി. സാഹിത്യകാരി എസ് പുഷ്പമ്മ , പൂർവ്വ വിദ്യാർത്ഥിനികളായ കെ .ജി ഗോപിക, ഡോ. കെ ദിവ്യാ റാണി എന്നിവരെ ആദരിച്ചു.കഴിഞ്ഞ അദ്ധ്യയന വർഷത്തിൽ ഏറ്റവും മികച്ച വിജയം കൈവരിച്ച പെൺകുട്ടികൾക്കുള്ള ക്യാഷ് അവാർഡ് വിതരണം കാനറ ബാങ്ക്‌ചെറുതോണി ബ്രാഞ്ച് മാനേജർ ആൽബർട്ട് ടി . സെബാസ്റ്റ്യൻ നിർവ്വഹിച്ചു. സ്‌കൂൾ പ്രധാന അദ്ധ്യപിക ദിവ്യാ ജോർജ്ജ്, എം.പി.ടി.എ പ്രസിഡന്റ് സീന പ്രദീപ്, സ്‌കൂൾ മാനേജർ അന്നമ്മ ജോർജ്ജ്, അദ്ധ്യാപിക എം ജെ ഷാന്റ്രി, സീനിയർ സൂപ്രണ്ട് വൈ .അനി എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി.പട്ടിക വർഗ്ഗ വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ 2001ൽ ആരംഭിച്ച ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്‌കൂളിൽ നിലവിൽ 336 കുട്ടികളാണുള്ളത്. ആറാംക്ളാസ് മുതലാണ് പ്രവേശനം .