തൊടുപുഴ:കേരള വെള്ളാള മഹാസഭ യൂണിയൻ വാർഷിക പൊതുയോഗവും കുടുംബ സംഗമവും ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 ന് മുതലിയാർമഠം ഹരിഹരാമൃതം ഓഡിറ്റോറിയത്തിൽ നടക്കും. വാർഷിക പൊതുയോഗം മഹാസഭ സംസ്ഥാന പ്രസിഡന്റ് എൻ. മഹേശൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് എസ്.എ. ഗോപാലകൃഷ്ണപിള്ള അദ്ധ്യക്ഷത വഹിക്കും. വിദ്യാഭ്യാസ പാരിതോഷിക വിതരണം, മികച്ച പ്രവർത്തനം കാഴ്ചവച്ച ഉപസഭകൾക്കുള്ള എവർറോളിംഗ് ട്രോഫിയും, ക്യാഷ് അവാർഡ് വിതരണവും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച (കലാകായിക, സാംസ്‌കാരികരംഗം) കുട്ടികളെ ആദരിക്കൽ എന്നിവയും നടക്കും.