തൊടുപുഴ: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ സപ്താഹ യജ്ഞം നാലാം ദിവസമായ ഇന്ന് രാവിലെ 5ന് ഗണപതി ഹോമം, 6ന് വിഷ്ണുസഹസ്രനാമം തുടർന്ന് ശ്രീമദ് ഭാഗവത പാരായണവും പ്രഭാഷണവും നടക്കും. പ്രധാന കഥകൾ ് പ്രഹ്ലാദസ്തുതി, വർണ്ണാശ്രമധർമ്മങ്ങൾ, ഗജേന്ദ്രമോക്ഷം, പാലാഴിമഥനം, മത്സ്യാവതാരം, കൂർമ്മാവതാരം, ധന്വന്തരീഅവതാരം, വാമനാവതാരം, പരശുരാമാവതാരം, ബാലരാമാവതാരം, ശ്രീകൃഷ്ണാവതാരം എന്നിവ പാരായണം നടത്തും
തൃമധുരം, കദളിപ്പഴം, പാൽപ്പായസം, വെണ്ണ, നെയ്വിളക്ക് എന്നിവ പ്രധാന വഴിപാടുകൾ. പ്രധാന പുഷ്പങ്ങൾ തെച്ചി, തുളസി, മന്ദാരം, താമരമൊട്ട്. ശ്രവണഫലം: സർവ്വാഭഷ്ടസിദ്ധി, ഐശ്വര്യ വർദ്ധന. വൈകിട്ട് 6.30 ന് സ്വാമി നിഖിലാനന്ദസരസ്വതിയുടെ പ്രഭാഷണം നടക്കും..