നാടുകാണി: മല അരയ എഡ്യൂക്കേഷണൽ ട്രസ്റ്റിന്റെയും ട്രൈബൽ ആർട്സ് ആൻഡ് സയൻസ് കോളജ് എത്നിക് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ഗോത്ര ദിനാചരണം നടത്തി. പ്രിൻസിപ്പാൾ രാജേഷ് കെ. അദ്ധ്യക്ഷത വഹിച്ചു. മല അരയ എഡ്യൂക്കേഷണൽ ട്രസ്റ്റ് ഡയറക്ടർ ബോർഡ് മെമ്പർ എം. ജി. മോഹനൻ ഉദ്ഘാടനം ചെയ്തു. അദ്ധ്യാപകരായ ഡോ. ബിനീഷ് സി.ബി, ആഷിന ഇബ്രാഹിം, ഡോ. ടി. ഗംഗ, അർജുൻ കെ.എസ്, വിദ്യാർത്ഥികളായ രാമദാസ് ആർ, അശ്വതി എം. എന്നിവർ ആശംസ നേർന്നു. വൈസ് പ്രിൻസിപ്പാൾ സുബിൻ വി.എ സ്വാഗതവും ഐ.ക്യു.എ.സി കോർഡിനേറ്റർ ഗോപിക എം. നന്ദിയും പറഞ്ഞു.