കട്ടപ്പന: ശുചിത്വമിഷൻ ഫണ്ട് ഉപയോഗിച്ച് കട്ടപ്പന നഗരസഭ 28-ാം വാർഡിലെ ഭജനമഠം റോഡ് ശുചീകരിച്ചു. ശുചിത്വമിഷന്റെ ഫണ്ടും നാട്ടുകാരുടെ സഹകരണത്തോടെയുമാണ് ശുചീകരണ പ്രവർത്തനം നടത്തിയത്. പാതയുടെ വശങ്ങളിൽ അടിഞ്ഞുകൂടിയിരുന്ന മാലിന്യങ്ങളും കാട് പടലങ്ങളും നീക്കി. നിരവധി വിദ്യാർത്ഥികളടക്കം കടന്നപോകുന്ന പാതയുടെ വശങ്ങൾ കാടുമുടി കിടന്നത് വലിയ ഭീഷണിയായിരുന്നു സൃഷ്ടിച്ചിരുന്നത്. കാടുപടലങ്ങൾ പിടിച്ചു കിടന്നതിനാൽ മാലിന്യമടക്കം തള്ളുന്നതും നിത്യസംഭവമായിരുന്നു. അതോടൊപ്പം ഇഴജന്തുക്കളുടെ സാന്നിദ്ധ്യവും ഉണ്ടായിരുന്നു. കൂടാതെ റോഡിന്റെ സ്വാഭാവിക വീതി കുറയുന്നതിനും കാരണമായി. ഈ സാഹചര്യത്തിലാണ് റോഡിന്റെ വശങ്ങൾ ശുചീകരിച്ചത്.