തൊടുപുഴ: മുതലക്കോടം ഹോളി ഫാമിലി ഹോസ്പിറ്റലിന്റെയും കരിമണ്ണൂർ സെന്റ്‌മേരീസ് ഫൊറോനാ പള്ളി, സെന്റ്.വിൻസെന്റ് ഡി പോൾ കരിമണ്ണൂർ കോൺഫെറെൻസുകളുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും 11 ന് രാവിലെ 8.30 മുതൽ ഉച്ചക്ക് 12.30 വരെ കരിമണ്ണൂർ സെന്റ്‌മേരീസ് പാരീഷ് ഹാളിൽ നടത്തും. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ഫിസിഷ്യൻ, ഒഫ്താൽമോളജി (നേത്ര വിഭാഗം), ഇ.എൻ .ടി, ഗൈനക്കോളജി എന്നീ വിഭാഗങ്ങളിലെ വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാകുന്നതാണ്.