തൊടുപുഴ :ജനവിരുദ്ധ കേന്ദ്ര ബഡ്ജറ്റിനെതിരെ ജീവനക്കാരും അദ്ധ്യാപകരും എഫ്. എസ്. ഇ .ടി .ഒയുടെ നേതൃത്വത്തിൽ തൊടുപുഴയിൽ സായാഹ്നധർണ്ണ നടത്തി. ധർണ്ണ എൻ .ജി. ഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ടി .എം ഹാജറ ഉദ്ഘാടനം ചെയ്തു.കെ ജി ഒ എ ജില്ലാ പ്രസിഡന്റ് സി കെ ജയശ്രീ അദ്ധ്യക്ഷത വഹിച്ചു. പി എം ഫിറോസ്, കെ കെ പ്രസുഭകുമാർ,സി കെ സീമ, ജിനേഷ് ജോസഫ്, ടി ജി രാജീവ്, പി എം മുഹമ്മദ് ജലീൽ എന്നിവർ പ്രസംഗിച്ചു. പി എം റഫീഖ് സ്വാഗതവും കെ എസ് ഷിബുമോൻ നന്ദിയും പറഞ്ഞു. നെടുങ്കണ്ടത്ത് നടന്ന ധർണ്ണ കെ ജി ഒ എ സംസ്ഥാന സെക്രട്ടറി ജയൻ പി വിജയൻ ഉദ്ഘാടനം ചെയ്തു. കെ എസ് ടി എ ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ വി സതീഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു.