തൊടുപുഴ: നഗരസഭാ പരിധിയിലെമങ്ങാട്ടുകവല, കോതായിക്കുന്ന് ബസ് സ്റ്റാന്റ്, ,പഴയബസ് സ്റ്റാന്റ് പാലം, ഗാന്ധി സ്ക്വയർ എന്നിവടങ്ങളിൽ പരസ്യ ബോർഡുകൾ, കൊടികൾ മുതലായവ സ്ഥാപിക്കുന്നത് കർശനമായി നിരോധിച്ചു.
നിരോധിതമല്ലാത്ത മറ്റ് പൊതു സ്ഥലങ്ങളിൽ ബോർഡുകൾ, കൊടികൾ മുതലായവ സ്ഥാപിക്കുന്നതിന് നഗരസഭയിൽ ഫീസ് അടച്ച് മുൻകൂർ അനുമതി വാങ്ങേണ്ടതുമാണ്. അനധികൃതമായി ബോർഡുകൾ, കൊടികൾ സ്ഥാപിക്കുന്നത് കോടതി അലക്ഷ്യവും ക്രിമിനൽ കുറ്റവും ആകയാൽ ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പൊലീസിൽ കേസ് രജിസ്റ്റർ ചെയ്യുന്നപിഴ ഈടാക്കുന്നതുമാണെന്ന് തൊടുപുഴ നഗരസഭ സെക്രട്ടറി അറിയിച്ചു.