അടിമാലി : എസ് എൻ ഡി പി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ 'മികവുത്സവം 2024' എസ് എൻ ഡിപി യോഗം സ്‌കൂൾസ് എഡ്യൂക്കേഷണൽ സെക്രട്ടറി ഇ. ജി.ബാബു ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെയും പാഠ്യേത്തര പ്രവർത്തനങ്ങളിൽ മികവ് പുലർത്തിയ കുട്ടികളെയും അനുമോദിച്ചു. മിവൈ. എസ്. പി ജിൻസൺ മാത്യു അവാർഡുകൾ വിതരണം ചെയ്തു. ഉച്ചകഴിഞ്ഞ് നടന്ന പിടിഎ വാർഷിക പൊതുയോഗത്തിൽ ആൽബിൻ ജോയ് സഹായനിധിയുടെ ഭാഗമായി ബിരിയാണി ചലഞ്ചിലൂടെയും മറ്റ് സംഭാവനങ്ങളിലൂടെയും സ്വരൂപിച്ച നാലു ലക്ഷം രൂപ സംഘാടകസമിതി അംഗങ്ങൾക്ക് കൈമാറി.യോഗത്തിൽ പുതിയ പിടിഎ ഭാരവാഹികളെയും തിരഞ്ഞെടുത്തു.മാനേജ്‌മെന്റ് പ്രതിനിധി ബിജു മാധവൻ,ഹയർ സെക്കൻഡറി പ്രിൻസിപ്പാൾ വിനോദ് കുമാർ കെ. പി, അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമൻ ചെല്ലപ്പൻ,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനസ് ഇബ്രാഹിം , പി. ടി .എ പ്രസിഡന്റ് സുരേഷ് കെ .എം, വി .എച്ച് .എസ് .ഇ പ്രിൻസിപ്പാൾ എം .എസ് അജി, ബി .എഡ് കോളേജ് പ്രിൻസിപ്പൽ ഡോ. എ .പ്രമീള, ഹെഡ്മാസ്റ്റർ ദിലീപ് കുമാർ പി .എസ് എന്നിവർ യോഗത്തിൽ സംസാരിച്ചു.