തൊടുപുഴ: എസ്.എഫ്‌.ഐ ജില്ലാ സമ്മേളനത്തിന് ഇന്ന് തൊടുപുഴയിൽ തുടക്കമാകും. തൊടുപുഴ ഷെറോൺ ഓഡിറ്റോറിയത്തിൽ രാവിലെ 10ന് എസ്.എഫ്‌.ഐ മുൻ സംസ്ഥാന സെക്രട്ടറി ടി.പി. ബിനീഷ് ഉദ്ഘാടനം ചെയ്യും. ജില്ലയിലെ 15 ഏരിയ കമ്മിറ്റികളിൽ നിന്നായി 286 പ്രതിനിധികളും 40 ജില്ലാ കമ്മിറ്റി അംഗങ്ങളും പങ്കെടുക്കും. വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാലതലത്തിൽ പതാക,​ കൊടിമര,​ ദീപശിഖാ ജാഥകൾ ഒഴിവാക്കി. സമ്മേളനത്തിന് തുടക്കം കുറിച്ച് ജില്ലാ പ്രസിഡന്റ് ലിനു ജോസ് പതാക ഉയർത്തും. സെക്രട്ടറി ടോണി കുര്യാക്കോസ് പ്രവർത്തന റിപ്പേർട്ടും സംസ്ഥാന പ്രസിഡന്റ് കെ,​ അനുശ്രീ സംഘടനാ റിപ്പോർട്ടും അവതരിപ്പിക്കും. കേന്ദ്ര എക്സിക്യൂട്ടീവ് അംഗങ്ങളായ ഹസ്സൻ മുബാറക്ക്, എ.​എ.​ അക്ഷയ് എന്നിവർ പങ്കെടുക്കും. സമ്മേളനം ഞായറാഴ്ച സമാപിക്കും.