പീരുമേട് : പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ പുലി ഇറങ്ങിയതായി അഭ്യൂഹം. ലാൻട്രത്ത് തേയില തോട്ടത്തിൽ കൊളുന്ത് എടുക്കാനെത്തിയ തൊഴിലാളി സ്ത്രീകൾ ഒരു കുഞ്ഞ് ഉൾപ്പെട്ട പുലിയുടെ സംഘത്തെ കണ്ടതായി പറയുന്നു. ചിദംബരം എസ്റ്റേറ്റിൽ തേയില തൈ വെയ്ക്കാനായി തമിഴ്‌നാട്ടിലെ കുന്നുരിൽ നിന്നും എത്തിയ തൊഴിലാളികൾ പുലികളെ കണ്ട് ഭയന്ന് ഓടിയതായും അഭ്യൂഹം ഉണ്ടായിട്ടുണ്ട്.