ഉടുമ്പന്നൂർ: കോൺഗ്രസ്(എസ്) സംസ്ഥാന നിർവ്വാഹക സമിതി അംഗമായിരുന്ന കുന്നത്ത് കെ.എം. അബ്ദുൾകരീമിന്റെ നിര്യാണത്തിൽ അനുശോചനയോഗം ചേർന്നു. ഉടുമ്പന്നൂരിൽ നടന്ന യോഗത്തിൽ കോൺഗ്രസ് (എസ്) സംസ്ഥാന ജനറൽ സെക്രട്ടറി മാത്യുസ് കോലഞ്ചേരി അദ്ധ്യക്ഷനായി. കെ.കെ. ശിവരാമൻ, പി.പി. സുലൈമാൻ റാവുത്തർ, എം. ലതീഷ്, കെ.എൻ. റോയി, സി.എം. അസീസ്, അനിൽ രാഘവൻ, ഉലഹന്നാൻ, നവാസ്, ജോൺസൺ എന്നിവർ സംസാരിച്ചു.