തൊടുപുഴ: കേരള ഗസറ്റഡ് ഓഫീസേഴ്‌സ് ഫെഡറേഷൻ 29-ാമത് സ്ഥാപക ദിനാചരണത്തോടനുബന്ധിച്ച് കെ.ജി.ഒ.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴ മിനി സിവിൽ സ്റ്റേഷന് മുമ്പിൽ പതാക ഉയർത്തി. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷ പരിപാടികൾ എല്ലാം ഒഴിവാക്കിയായിരുന്നു സ്ഥാപക ദിനാചരണം. ജില്ലാ സെക്രട്ടറി ഡോ. നിശാന്ത് എം. പ്രഭ അദ്ധ്യക്ഷത വഹിച്ചു. വനിതാ കമ്മിറ്റി അംഗം ആര്യാംബ ടി.ജി. സ്വാഗതം ആശംസിച്ചു. ജില്ലാ പ്രസിഡന്റ് ആനന്ദ് വിഷ്ണു പ്രകാശ് പതാക ഉയർത്തുകയും സ്ഥാപക ദിനാചരണ സന്ദേശം നൽകുകയും ചെയ്തു. വയനാട് ദുരന്തബാധിതരെ സഹായിക്കുന്നതിനായി സംസ്ഥാന തലത്തിൽ എല്ലാ അംഗങ്ങളിൽ നിന്ന് സമാഹരിച്ച തുക കെ.ജി.ഒ.എഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. ജില്ലാ കമ്മിറ്റി അംഗം ഡോ. ജയ്‌സൺ ജോർജ്ജ്, ജില്ലാ ട്രഷറർ അഭിജിത്ത് പി. എച്ച്. എന്നിവർ ആശംസകൾ നേർന്നു. തൊടുപുഴ താലൂക്ക് സെക്രട്ടറി ഗദ്ദാഫി കെ.പി. നന്ദി പറഞ്ഞു.