sn
കഞ്ഞിക്കുഴി എസ്.എൻ.എച്ച്.എസ്.എശിലെ എൻ.എസ്.എസിന്റെ ആഭിമുഖ്യത്തിൽ മഴുവടി ഉമ്മൻചാണ്ടി നഗറിലെ സാമൂഹിക പഠനമുറിയിലെ കുട്ടികൾക്ക് പഠന സാമഗ്രികൾ വിതരണം ചെയ്യുന്നു

കഞ്ഞിക്കുഴി: ശ്രീനാരായണ ഹയർ സെക്കൻഡറി സ്‌കൂളിലെ നാഷണൽ സർവീസ് സ്‌കീമിന്റെ ആഭിമുഖ്യത്തിൽ മഴുവടി ഉമ്മൻചാണ്ടി നഗറിലെ സാമൂഹിക പഠനമുറിയിലെ കുട്ടികൾക്ക് പഠന സാമഗ്രികൾ വിതരണം ചെയ്തു. ഉമ്മൻചാണ്ടി നഗറിലെ പട്ടികവർഗ്ഗ കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ സ്‌കൂൾ പ്രിൻസിപ്പൽ രാജി ജോസഫ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ നിഖിൽ കെ.എസ്, അദ്ധ്യാപികമാരായ സൗമ്യ സി.ജി, കെ. അമ്പിളി, വോളണ്ടിയർ ലീഡർമാരായ ബോബൻ ജോബി, പി.എസ്. അദ്വൈത്, ആഷ്‌നമേരി സജി, അഭിലക്ഷ്മി സജി എന്നിവർ യൂണിറ്റിനെ പ്രതിനിധീകരിച്ച് പഠനോപകരണങ്ങൾ ഊരു മൂപ്പനായ സുകുമാരൻ കുന്നുംപുറത്തിന് കൈമാറി. തുല്യാദയ സ്‌കൂൾ ഹെഡ്മിസ്ട്രസ് ആശ ഇ.കെ, എസ്.ടി പ്രമോട്ടർമാരായ ഷാജൻ, ധന്യ എന്നിവർ പങ്കെടുത്തു.