തൊടുപുഴ: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ സപ്താഹ യജ്ഞം അഞ്ചാം ദിവസത്തിലേക്ക്. ഇന്ന് രാവിലെ അഞ്ചിന് ഗണപതി ഹോമം, ആറിന് വിഷ്ണുസഹസ്രനാമം തുടർന്ന് ശ്രീമദ് ഭാഗവതപാരായണം, പൂതനാമോക്ഷം, കാളിയമർദ്ദനം, ബാലലീല, വത്സസ്‌തേയം, ബ്രഹ്മസ്തുതി, ഗോവർദ്ധനോദ്ധാരണം, ഗോവിന്ദാഭിഷേകം, രാസലീല, കംസവധം, ഉദ്ധവദൗത്യം, രുഗ്മിണീസ്വയംവരം എന്നിവ പാരായണം നടത്തും. ലഡു, പറ നിറയ്ക്കൽ, മാല ചാർത്തൽ, പുടവ പൂജ, നെയ് വിളിക്ക് എന്നിവ പ്രധാന വഴിപാടുകൾ. പ്രധാന പുഷ്പങ്ങൾ: മുല്ലപ്പൂവ്, മുല്ലമാല, താമരപ്പൂവ്, താമരമാല. ശ്രവണഫലം: കുടുംബഭദ്രത, മംഗല്യസിദ്ധി. സപ്താഹത്തിൽ പങ്കെടുക്കുന്ന ഭക്തജനങ്ങൾ അന്നദാനത്തിന് ആവശ്യമായ സാധനങ്ങളും അർച്ചനയ്ക്കായുള്ള പുഷ്പങ്ങളും യജ്ഞവേദിയിൽ എത്തിച്ച് ഭഗവത് പ്രീതി നേടണമെന്ന് രക്ഷാധികാരി കെ.കെ. പുഷ്പാംഗദൻ അറിയിച്ചു.