കരിങ്കുന്നം: പഞ്ചായത്തിലെ രണ്ടാം വാർഡിൽ ഏതാനും മാസങ്ങൾക്ക് മുമ്പ് പ്രവർത്തനമാരംഭിച്ച പാറമട, വീടുകൾക്കും റോഡുകൾക്കും കുടിവെള്ള വിതരണ പൈപ്പുകൾക്കും കേടുപാടുകളുണ്ടാക്കി പ്രവർത്തിക്കുന്നതിനെതിരെ പ്രത്യക്ഷ സമരപരിപാടികൾ ആരംഭിക്കുന്നതിന് മുന്നോടിയായി ഇന്ന് പൊന്നന്താനത്ത് സമരപ്രഖ്യാപന കൺവൻഷൻ നടത്തും. ജനകീയ സമരസമിതിയുടെ ആഭിമുഖ്യത്തിൽ ഉച്ചകഴിഞ്ഞ് മൂന്നിന് പൊന്നന്താനം ഗ്രാമീണ വായനശാലയിലാണ് കൺവെൻഷൻ ചേരുന്നത്.