തൊടുപുഴ: ഡബ്ല്യു.ടി.ഒ കാർഷിക കരാറിൽ നിന്ന് ഇന്ത്യ പുറത്തു വരിക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ക്വിറ്റ് ഇന്ത്യാ ദിനത്തിൽ സംയുക്ത കിസാൻ മോർച്ച ആഹ്വാനപ്രകാരം തൊടുപുഴയിൽ 'കുത്തകകളെ പുറത്താക്കൽ' ദിനാചരണം നടത്തി. മുനിസിപ്പൽ പാർക്കിന് സമീപം ആൾ ഇന്ത്യ കിസാൻ ഖേത് മസ്ദൂർ സംഘടനയുടെ നേതൃത്വത്തിൽ നടന്ന ദിനാചരണം എ.ഐ.കെ.കെ.എം.എസ് സംസ്ഥാന പ്രസിഡന്റ് കെ. അബ്ദുൾ അസീസ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സിബി സി. മാത്യു അദ്ധ്യക്ഷതവഹിച്ചു. എൻ. വിനോദ്കുമാർ, സി.ആർ. കുഞ്ഞപ്പൻ, ജോയി പുളിയംമാക്കൽ, ജെയിംസ് കോലാനി, കുട്ടിച്ചൻ ഇടമുള എന്നിവർ സംസാരിച്ചു.