വണ്ണപ്പുറം: യുവമോർച്ച വണ്ണപ്പുറം പഞ്ചായത്ത് സമ്മേളനം ഇന്ന് രാവിലെ 11ന് വണ്ണപ്പുറം അറ്റ‌്‌ലാന്റാ ഓഡിറ്റോറിയത്തിൽ നടക്കും. യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ പ്രഫുൽ കൃഷ്ണൻ ഉദ്ഘാടനം ചെയ്യും. യുവമോർച്ച പഞ്ചായത്ത് പ്രസിഡന്റ് അമൽ രാജുവിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് വിഷ്ണു പുതിയേടത്ത് മുഖ്യപ്രഭാഷണം നടത്തും. അറക്കുളം ഗ്രാമപഞ്ചായത്ത് മെമ്പറായി തിരഞ്ഞെടുക്കപ്പെട്ട ഉത്രാം കണ്ണൻ, രാജേഷ് പൂവ്വശ്ശേരി വിദ്യാഭ്യാസ രംഗത്ത് പ്രാഗത്ഭ്യം തെളിയിച്ച അദീന ഭാരതി, അഡ്വ. അഭിജിത്ത് വട്ടപ്പാറ, അഡ്വ. അഭിരാം, അഡ്വ. കെ.ആർ. ഹരി എന്നിവരെ സമ്മേളനത്തിൽ ആദരിക്കും. 200 പ്രതിനിധികൾ 18 ബൂത്തുകളിൽ നിന്നായി പങ്കെടുക്കും.