road-kpn
തകർന്ന വള്ളക്കടവ് - കുരിശുംമൂട് - ധർമ്മാവാലി റോഡ്

പീരുമേട്: വള്ളക്കടവ് കുരിശുംമ്മൂട് ധർമ്മാവാലി റോഡ് തകർന്ന് കിടക്കാൻ തുടങ്ങിയിട്ട് മാസങ്ങൾ കഴിഞ്ഞു. വള്ളക്കടവ് നിന്ന് ധർമ്മാവാലിയിലേയ്ക്ക് ഏഴ് കിലോമീറ്ററാണ് ദൂരം. നിരവധി കർഷകരും തോട്ടം തൊഴിലാളികളും വിദ്യാർത്ഥികളും ഈറോഡിൽ കൂടിയാണ് സഞ്ചരിക്കുന്നത് .ത്രിതല പഞ്ചായത്ത് അംഗങ്ങൾ വിവിധ ഘട്ടങ്ങളിലായി ഈറോഡിനുവേണ്ടി ഫണ്ടുകൾ ഉപയോഗിച്ച് പല ഭാഗങ്ങളിലുംറോഡിന് അറ്റകുറ്റ പണികൾ നടത്താറുണ്ടങ്കിലും റോഡ് നിരന്തരം തകരാറിലാകുകയാണ് പതിവ്. പലഭാഗങ്ങളിലുംറോഡ് തകർന്ന് കിടക്കുകയാണ്. റോഡ് തകർന്ന് കിടക്കുന്നത് മൂലം ഏതാനും ദിവസങ്ങൾക്ക് മുൻപ് സ്‌കൂൾ വിദ്യാർത്ഥികളു മായിപോയ ഓട്ടോറിക്ഷ മറിഞ്ഞ് വിദ്യാർത്ഥികൾക്ക് പരിക്ക് പറ്റിയിരുന്നു. മുൻപ് ഈറോഡിലൂടെ വണ്ടിപ്പെരിയാർ ധർമ്മാവാലി സ്വകാര്യ ബസ് സർവീസ് നടത്തിയിരുന്നു. റോഡ് താറുമാറായതോടെ ബസ് സർവീസുകൾ നിലച്ചു. റോഡിന്റെശോചനീയാവസ്ഥയെ തുടർന്ന് വാഴൂർസോമൻ എം.എൽ.യുടെ പ്രാദേശീക വികസന ഫണ്ടിൽ നിന്നും 40 ലക്ഷം രൂപ കുരിശുംമ്മൂട് ധർമ്മാ വാലിറോഡിന് 1.4 കിലോമീറ്റർ ദൂരംകോൺക്രീറ്റ് ചെയ്യുന്നതിന് അനുവദിച്ചിരുന്നു. മറ്റു നടപടികൾ പൂർത്തിയായി ടെൻണ്ടർ നടപടിയിലേയ്ക്ക് കടന്നെങ്കിലും കരാറുകാർ ആരും ടെൻണ്ടറിൽ പങ്കെടുത്തില്ല. വീണ്ടും ടെൻണ്ടർ നടത്താനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ദുരിതമായ റോഡിന്റെശോചനീയാവസ്ഥക്ക് പരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

"മഴ കഴിഞ്ഞാലുടൻ റോഡ് പണി ആരംഭിക്കും. . ഈ റൂട്ടിൽ ബസ് സർവീസും ആരംഭിക്കും.

വാഴൂർ സോമൻ എം.എൽ .എ .