തൊടുപുഴ: ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ കലശാഭിക്ഷകവും സൗഖ്യാഭീഷ്ട സിദ്ധിപൂജയും ഇന്ന് നടക്കും. ക്ഷേത്രം തന്ത്രി തരണനല്ലൂർ രാമൻ നമ്പൂതിരിപ്പാടിന്റെയും മേൽശാന്തി പെരിയമന ഹരിനാരായണൻ നമ്പൂതിരിയുടെയും മുഖ്യകാർമികത്വത്തിലാണ് ചടങ്ങുകൾ നടക്കുന്നത്. 11ന് ബ്രഹ്മകലശാഭിഷേകം. തുടർന്ന് തിരുമുമ്പിൽ പറവയ്പ്പ്. 11.30 മുതൽ സൗഖ്യാഭീഷ്ടസിദ്ധിപൂജ. തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം മേൽശാന്തി മാധവൻ നമ്പൂതിരി പടിഞ്ഞാറേമഠം പൂജയ്ക്ക് നേതൃത്വം നൽകും.