കട്ടപ്പന: നാളുകളായി തുടരുന്ന മുല്ലപ്പെരിയാർ ഭീക്ഷണിയ്ക്കും പ്രശ്നങ്ങൾക്കും ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സീറോ മലബാർ യൂത്ത് മൂവ്മെന്റ് (എസ്.എം.വൈ.എം) സെന്റ് മേരീസ് ഫൊറോന യൂണിറ്റിന്റെ നേതൃത്വത്തിൽ 12 മണിക്കൂർ ഉപവാസവും റാലിയും നടത്തി. ഉപ്പുതറ കൊച്ചുപാലം ജംഗ്ഷനിൽ നടന്ന ഉപവാസ സമരം ഫൊറോന പള്ളി വികാരി ഫാ. ഡോമിനിക് കാഞ്ഞിരത്തിനാൽ ഉദ്ഘാടനം ചെയ്തു. മുല്ലപ്പെരിയാർ സമരസമിതി രക്ഷാധികാരി ഫാ. ജോയി നിരപ്പേൽ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് ആൽവിൻ ആരൂച്ചേരിൽ അദ്ധ്യക്ഷനായിരുന്നു. ഉപ്പുതറ പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ. ജയിംസ്, അഡ്വ. അരുൺ പൊടിപാറ, അഡ്വ. സിറിയക് തോമസ്, അഡ്വ. സ്റ്റീഫൻ ഐസക്, ജയിംസ് തോക്കൊമ്പേൽ, ജേക്കബ് പനന്താനം, സാബു വേങ്ങവേലിൽ, ഷിനോജ് ജോസഫ്, സിബി മുത്തുമാക്കുഴി എന്നിവർ സംസാരിച്ചു. കേന്ദ്രസംസ്ഥാന സർക്കാരുകൾ റസൽ ജോയിയുടെ കേസിലെ പിന്തുണയ്ക്കുക എന്ന ആവശ്യമുയർത്തി. വൈകുന്നേരം ടൗണിൽ റാലി സംഘടിപ്പിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം അഡ്വ. റസൽ ജോയി ഉദ്ഘാടനം ചെയ്തു. യൂത്ത് മൂവ്മെന്റ് ഡപ്യൂട്ടി പ്രസിഡന്റ് ജിതിൻ ചെറ്റയിൽ അദ്ധ്യക്ഷനായിരുന്നു.