പീരുമേട് :ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ പൊതുജനങ്ങൾക്ക് ഉണ്ടായിക്കൊണ്ടിരിക്കുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിന് 12 ന് നടത്താനിരുന്ന ജനകീയ സദസിന്റെ തീയതി മാറ്റി. സാങ്കേതിക കാരണങ്ങളാലാണ് വണ്ടിപ്പെരിയാർ പഞ്ചായത്ത് ഹാളിൽ ചേരാനിരുന്ന ത്രിതല പഞ്ചായത്ത് പ്രതിനിധികളും പൊതുജനങ്ങളും ഉൾപ്പെടുന്ന സദസ് 16 ലേക്ക് മാറ്റിയിരിക്കുന്നത്. വാഴൂർ സോമൻ എം.എൽ.എ. അദ്ധ്യക്ഷത വഹിക്കും.