കുമിളി : ഗജദിന ആഘോഷ പരിപാടികൾ ഇന്ന് പെരിയർ കടുവ സങ്കേതത്തിൽ നടക്കും.. രാവിലെ 10 ന് ആനവച്ചാൽ പാർക്കിംഗ് ഗ്രൗണ്ടിൽ ആരംഭിക്കുന്ന വന്യജീവി ചിത്രപ്രദർശനത്തോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമാവുക. ചിത്രപ്രദർശനം 14 വരെ തുടരും. പെരിയാർ കടുവ സങ്കേതം പരിധിയിലെ സ്‌കൂൾ വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ ക്ളാസും നടത്തും . ഉച്ചകഴിഞ്ഞ് 2 ന് കാളകെട്ടി കമ്മ്യൂണിറ്റി ഹാളിൽ പെരിയാർ സങ്കേതം വെസ്റ്റ് ഡിവിഷൻ പരിധിയിലെ ഇക്കോ ഡവലപ്പ്‌മെന്റ് കമ്മിറ്റി' അംഗങ്ങൾക്കായി ബോധവൽക്കരണ ക്ലാസും പീരുമേട് മോഡൽ റസിഡൻഷ്യൽ സ്‌കൂൾ വിദ്യാർത്ഥികൾക്കായി ക്ലാസ് എന്നിവയും നടക്കും. വന്യജീവി ഫോട്ടോഗ്രാഫർമാർ, പെരിയാർ കടുവ സങ്കേതം റിസർവിലെ ജീവനക്കാർ എന്നിവർ പകർത്തിയ ചിത്രങ്ങൾ ഉൾപ്പെടുത്തിയ പ്രദർശനം തികച്ചും സൗജന്യമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.