തൊടുപുഴ: വെള്ളാള മഹാസഭ യൂണിയൻ വാർഷിക പൊതയോഗവും കുടുംബ സംഗമവുംനടന്നു.കെ.വി.എം.എസ്. സംസ്ഥാന പ്രസിഡന്റ് എൻ.മഹേശൻ ഉദ്ഘാടനം നിർവഹിച്ചു.യൂണിയൻ പ്രസിഡന്റ് എസ്.എ.ഗോപാലകൃഷ്ണപിള്ള അദ്ധ്യക്ഷത വഹിച്ചു. കെ.വി.എം.എസ്.സംസ്ഥാന ജനറൽ സെക്രട്ടറി പി.ഹരിദാസ് മുഖ്യ പ്രഭാഷണം നടത്തി. പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കും കലാകായിക മത്സരങ്ങളിൽ കഴിവ് തെളിയിച്ച കുട്ടികൾക്കും, മികച്ച പ്രവർത്തനം കാഴ്ചവെച്ച ഉപസഭകൾക്കും സർട്ടിഫിക്കറ്റ് വിതരണവുംഅവാർഡ് വിതരണവും നടത്തി. യൂണിയൻ സെക്രട്ടറി വി.എസ്.ഗോപാലകൃഷ്ണപിള്ള, മഹാസഭ ട്രഷറർ രാജീവ് തഴക്കര, സീനിയർ വൈസ്.പ്രസിഡന്റ് സുരേഷ് കുമാർ.ജി, സംസ്ഥാന വൈസ്.പ്രസിഡന്റ് കെ.ബി.സാബു, യൂണിയൻ ട്രഷറർ പി.എസ്.മുരളീധരൻപിള്ള, യൂണിയൻ വൈസ്.പ്രസിഡന്റ് ഹരിശാന്ത് എന്നിവർ പ്രസംഗിച്ചു.തുടർന്ന് നടന്ന യൂണിയൻ തെരഞ്ഞെടുപ്പിൽ വി.കെ.സദാശിവൻപിള്ള (പ്രസിഡന്റ്) , വി.എസ്.ഗോപാലകൃഷ്ണപിള്ള (സെക്രട്ടറി) , പി.എസ്.മുരളീധരൻ (ട്രഷറർ)എന്നിവരടങ്ങുന്ന പത്തൊൻപതംഗ കമ്മിറ്റിയേയും തിരഞ്ഞെടുത്തു.