പീരുമേട്: പെരിയാർ -വള്ളക്കടവ് റോഡിൽ സഫാരി ജീപ്പ്കളിൽ സത്രം വ്യൂ പോയിന്റിലേക്ക് സഞ്ചാരികളുടെ സാഹസികയാത്ര. ഇന്നലെ ഉച്ചയോടെയാണ് തുറന്ന ജീപ്പിൽ സഞ്ചാരികൾ നിൽക്കുകയും തലയും കൈയ്കളും പുറത്തിട്ട് സാഹസിക യാത്ര നടത്തിയത്. കുമളിയിൽ നിന്ന് സത്രം വ്യൂ പോയിന്റിലേയ്ക്ക് നിരവധി ജീപ്പുകളാണ് ടൂറിസ്റ്റുകളുമായി പോകുന്നത്. ഇത്തരം ടൂറിസ്റ്റുകൾ സഞ്ചരിക്കുന്ന ജീപ്പുകളിൽ ചില ടൂറിസ്റ്റുകളാണ് അഭ്യാസ പ്രകടനങ്ങൾ നടത്തി യാത്ര ചെയ്തത്. സഫാരി ജീപ്പിൽ സാഹസികമായി യാത്ര നടത്തിയ വിവരം ശ്രദ്ധയിൽ പെട്ടിട്ടുണ്ടന്നും വരും ദിവസങ്ങളിൽ പരിശോധന നടത്തി നടപടികൾ സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.