പീരുമേട് :2024 ലെ സമാധാനത്തിനുള്ള നോബൽപ്രൈസ് നോമിനേഷനിൽ മനുഷ്യാവകാശ പ്രവർത്തകൻ ഡോ ഗിന്നസ് മാട സാമിയും . നോർവീജിയൻ പീസ് കമ്മിറ്റിക്കാണ് വീണ്ടും നാമ നിർദ്ദേശം ചെയ്തു. മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിലെ ഇന്റർനാഷണൽ റിലേഷൻസ് വകുപ്പ് ഡയറക്ടർ പ്രൊഫ.സി. വിനോദനാണ് നോമിനേഷൻ നൽകിയത്. കഴിഞ്ഞ വർഷം കമ്മിറ്റിക്കു ലഭിച്ച 305 നാമനിർദേശ പട്ടികയിൽ മാട സാമിയും ഇടം നേടിയിരുന്നു.
രാജ്യത്തും ലോക രാജ്യങ്ങളിലും പൗരസമൂഹത്തെ പ്രതിനിധീകരിച്ച് പൗരന്മാരുടെ മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിനും യുദ്ധക്കുറ്റങ്ങൾ, മനുഷ്യാവകാശ ലംഘനങ്ങൾ, ദുരുപയോഗം എന്നിവയ്ക്കു എതിരെ ആഗോള തലത്തിൽ ശക്തമായ പോരാട്ടം നടത്തുകയും, യുദ്ധ രഹിത ലോകം സൃഷ്ടിക്കാൻ മികച്ച രീതിയിൽ പ്രവർത്തനം നടത്തുന്നവർക്ക് എല്ലാ വർഷവും ഒക്ടോബർ മാസത്തിൽ പ്രഖ്യാപിക്കുന്ന അന്താരാഷ്ട്ര പുരസ്‌കാരമാണ് നോബൽ പീസ് പ്രൈസ്. കഴിഞ്ഞ
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പാരിസ്ഥിതിക സംവേദനക്ഷമതയുള്ള ഒരു വ്യക്തിക്ക് ഒരു മികച്ച മാതൃകയും യുവജനങ്ങൾക്കും ഭാവി തലമുറകൾക്കും ഒരു മാതൃകയാണെന്നും മാട സാമി കഴിഞ്ഞ കാലങ്ങളിലെ തന്റെ പ്രവർത്തനങ്ങളിലൂടെ തെളിയിച്ചിട്ടുണ്ടെ ന്നും ഹരിതവും സുരക്ഷിതവും സമാധാനപരവുമായ ഭാവിക്കുവേണ്ടി മാത്രമല്ല, എല്ലാവരുടെയും ഭാവിക്കുവേണ്ടിയാണ് മാടസാമി പോരാടുന്നതെ വിനോദൻനാമ നിർദ്ദേശ പത്രികയിലുടെ ചൂണ്ടിക്കാട്ടി.
സമൂഹത്തിൽ അരങ്ങേരുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കു എതിരെ യഥാ സമയത്തു പ്രതികരിക്കുകയും ഇരുപതോളം അന്താരാഷ്ട്ര സമാധാന സംഘടനകളിൽ പ്രവർത്തിക്കുന്നതുമായ ഗിന്നസ് മാട സാമി പീരു മേട്ടിലെ പോസ്റ്റ് മാസ്റ്റർ കൂടിയാണ്. 2024 ലെ നോബൽ പീസ് പ്രൈസിനു നമ്മനിർദ്ദേശം നൽകാൻനുള്ള അവസരം ജനുവരി 31 വരെ ആയിരുന്നു. 285 നോമിനേഷനുകളാണ് ഈ വർഷം കമ്മിറ്റിക്കു മുമ്പാകെ ലഭിച്ചിട്ടുള്ളത്..