ഉടുമ്പന്നരർ: വയനാട് ദുരന്തബാധിതർക്കുള്ള ഫണ്ട് സമാഹരണത്തിന്റെ ഭാഗമായി തൊടുപുഴ യൂണിയനിലേക്കുള്ള ആദ്യ സംഭാവന ഉടുമ്പന്നൂർ ശാഖ വനിതാ സംഘം പ്രസിഡന്റ് വത്സമ്മ സുകുമാരനും, സെക്രട്ടറി ശ്രീമോൾ ഷിജുവും ചേർന്ന് പെരിങ്ങോട്ടുകര ശ്രീനാരായണ ആശ്രമത്തിൽ മഠാധിപതി സ്വാമി ദിവ്യാനന്ദഗിരിയുടെ സാന്നിധ്യത്തിൽ യൂണിയൻ കൺവീനർ പി.ടി.ഷിബുവിന് കൈമാറി. ഉടുമ്പന്നൂർ ശാഖാ പ്രസിഡന്റ് പി.ജി. മുരളീധരൻ, സെക്രട്ടറി പി.കെ. രാമചന്ദ്രൻ എന്നിവരും ശാഖ പ്രവർത്തകരും,വനിതാ സംഘം പ്രവർത്തകരും,മറ്റു ശാഖാ അംഗങ്ങളും സന്നിഹിതരായിരുന്നു.