കട്ടപ്പന :മലങ്കര കാത്തലിക് യൂത്ത് മൂവ്‌മെന്റ് തിരുവല്ല അതിരൂപത അർദ്ധവാർഷിക സെനറ്റ് കട്ടപ്പനയിൽ നടന്നു. കട്ടപ്പന സഹകരണ ബാങ്ക് പ്രസിഡന്റ് ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. തിരുവല്ല അതിരൂപതയിലെ 9 മേഖലകളിൽ നിന്നായി 120 ഓളം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. ജ്യോതിസ് പാസ്റ്ററൽ സെന്ററിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ എം.സി.വൈ.എം രൂപത പ്രസിഡന്റ് സിറിയക് വി. ജോൺ അദ്ധ്യക്ഷനായി. ഗ്ലോബൽ പ്രസിഡന്റ് മോനു ജോസഫ്, അതിരൂപത സെക്രട്ടറി നീതു മാത്യു, മേഖലാ പ്രസിഡന്റ് അനൂപ് ബിജു, സെക്രട്ടറി അനെറ്റ് റെജി, ഫാ. ഈപ്പൻ , ഫാ.തോമസ് എടത്തുംപടിക്കൽ, മാത്യു ജോസഫ് തുടങ്ങിയവർ സംസാരിച്ചു.