sfi

തൊടുപുഴ:തോട്ടം തൊഴിലാളി മേഖലയിലെ വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് പരിഹരിക്കാൻ പ്രത്യേക പദ്ധതി തയ്യറാക്കണമെന്ന് എസ്.എഫ്‌.ഐ ജില്ലാ സമ്മേളനംആവശ്യപ്പെട്ടു. സമൂഹ്യപരമായും വിദ്യാഭ്യാസപരമായും എക്കാലവും ഒരു പിന്നാക്ക മേഖലയായാണ് തോട്ടം മേഖലകളെ കാണുന്നത്. സാമ്പത്തിക പരിമിതിയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അപര്യപ്തതയുമാണ് ഈ മേഖലയെ പിന്നോട്ടടിക്കുന്നത്. അതുകൊണ്ടുതന്നെ കഴിഞ്ഞ കാലങ്ങളേക്കാൾ തോട്ടം തൊഴിലാളി മേഖലയിലെ വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് വലിയ രീതിയിൽ വർദ്ധിച്ചിട്ടുണ്ട്.
രണ്ടുദിവസമായി തൊടുപുഴ ഷെറോൺ ഓഡിറ്റോറിയത്തിലാണ് സമ്മേളനം നടന്നത്. ചർച്ചകൾക്ക് സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ മറുപടി പറഞ്ഞു. കേന്ദ്ര എക്സിക്യൂട്ടീവ് അംഗം എ എ അക്ഷയ്, സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ കെ .വി സരിത, മെൽവിൻ ജോസഫ്, സംസ്ഥാന കമ്മിറ്റിയംഗം പ്രജിത്ത് കെ ബാബു എന്നിവർ സംസാരിച്ചു. പുതിയകാല വിദ്യാഭ്യാസ അവകാശ പോരാട്ടങ്ങൾക്ക് കരുത്തേകാൻ ഒന്നായ് പ്രവർത്തിക്കാമെന്ന പ്രതിജ്ഞയോടെയാണ് സമ്മേളനം സമാപിച്ചത്. കഴിഞ്ഞ ഒരുവർഷത്തെ സംഘടനാ പ്രവർത്തനത്തിലെ നേട്ടങ്ങളും കോട്ടങ്ങളും വിലയിരുത്തി

ഭാരവാഹികൾ

ജില്ലാ പ്രസിഡന്റായി ശരത് പ്രസാദിനെയും സെക്രട്ടറിയായി സഞ്ജീവ് സഹദേവനെയും ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു. അപ്സര ആന്റണി, ജോയൽ ജോസ്, കെ അഖിലേഷ് (വൈസ് പ്രസിഡന്റുമാർ), എം എസ് ഗൗതം, അഖിൽ സാബു, എസ് അരുൺകുമാർ (ജോയിന്റ് സെക്രട്ടറിമാർ)എന്നിവരടങ്ങുന്ന . 45 അംഗ ജില്ലാ കമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു.