manu

കട്ടപ്പന :വയോധിയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ഒന്നരപവൻ മാലയുമായി കടന്ന പ്രതി മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ. കൂട്ടാർ ചേലമൂട് സ്വദേശി കാരണശേരിൽ മനുവിനെയാണ്(43) ഉടുമ്പൻചോല പൊലീസ് അറസ്റ്റ്‌ചെയ്തത്. ഇന്നലെ രാവിലെ 7.30ഓടെ കട്ടേക്കാനം ഭാഗത്ത് തനിച്ചുതാമസിക്കുന്ന ഇന്ദിരയുടെ(62) വീട്ടിലെത്തിയ പ്രതി കത്തികാണിച്ച് ഭീഷണിപ്പെടുത്തിയ ശേഷം അലമാരയിൽ സൂക്ഷിച്ചിരുന്ന മാലയുമായി കടന്നുകളയുകയായിരുന്നു.പ്രദേശവാസിയായ പ്രതിയെ തിരിച്ചറിഞ്ഞതോടെ നാട്ടുകാർ തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല. കമ്പംമെട്ട് സ്റ്റേഷനിൽനിന്ന് വിവരം കൈമാറിയതനുസരിച്ച് ഉടുമ്പൻചോല പൊലീസ് ചെമ്മണ്ണാറിൽ നടത്തിയ പരിശോധനയിൽ പ്രതിയെ പിടികൂടുകയായിരുന്നു. ബസിൽ ഇവിടെയെത്തിയ പ്രതി രക്ഷപെടാനുള്ള ശ്രമത്തിനിടെയാണ് പിടിയിലായത്.