തൊടുപുഴ: ലോക ആന ദിനത്തോടനുബന്ധിച്ച് വില്ലേജ് ഇന്റർനാഷണൽ സ്‌കൂളിൽ ആനയൂട്ട് നടത്തി . വന്യജീവി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ആനകളുടെ സ്വാഭാവിക ആവാസ വ്യവസ്ഥകൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുമുള്ള ഒരു അവബോധം കുട്ടികൾക്ക് പകർന്നു നൽകുന്നതിന് വേണ്ടിയാണ് ആനയൂട്ട് നടത്തിയത്. തൊടുപുഴ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ എല്ലാവിധ മുൻകരുതലോടുകൂടിയാണ് പ്രോഗ്രാം നടത്തിയത്. സ്‌കൂൾ പ്രിൻസിപ്പൽസക്കറിയാസ് ജേക്കബ്, വൈ. പ്രിൻസിപ്പൽ എം. അനിൽകുമാർ എന്നിവരുടെ നതൃത്വത്തിൽ അദ്ധ്യാപകരും അനദ്ധ്യാപകരും ചേർന്ന് ആനയൂട്ട് നടത്തുകയും അതിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് പറഞ്ഞു മനസ്സിലാക്കി കൊടുക്കുകയും ചെയ്തു.