തൊടുപുഴ: തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ സ്വാമി നിഖിലാനന്ദ സരസ്വതിയുടെ നേതൃത്വത്തിൽ ആരംഭിച്ച ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം ഇന്ന് സമാപിക്കും. രാവിലെ 5ന് ഗണപതി ഹോമം, 6ന് വിഷ്ണുസഹസ്രനാമം തുടർന്ന് ശ്രീമദ് ഭാഗവതപാരായണവും പ്രഭാഷണവും ഉദ്ധവോപദേശം, ഭഗവാന്റെ സ്വധാമപ്രാപ്തി, കൽക്കി അവതാരം തുടർന്ന് അവഭൃഥസ്നാനം. തേൻ, പാൽ, നെയ് വിളക്ക്, യജ്ഞസമർപ്പണം, ആചാര ദക്ഷിണ, പ്രസാദവിതരണം എന്നിവയാണ് യജ്ഞവേദിയിലെ വഴിപാടുകൾ. തെച്ചി, തുളസി, താമര എന്നീ പുഷ്പങ്ങളാണ് സമർപ്പിക്കേണ്ടത്. പാപമോചനം, മോക്ഷസിദ്ധി എന്നിവ ശ്രവണഫലം തരുന്നു.ഏഴു ദിവസമായി നടക്കുന്ന സപ്താഹത്തിൽ നാടിന്റെ നാനാ ഭാഗങ്ങളിൽ നിന്നും നൂറുകണക്കിന് ഭക്തജനങ്ങളാണ് ദിനംപ്രതി എത്തുന്നത്.