തൊടുപുഴ: യു ഡി എഫിന് വ്യക്തമായ ആധിപത്യം ഉണ്ടായിരുന്നിട്ടും നഗരസഭാ ഭരണം നഷ്ടപ്പെട്ടത് അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്ന് കെ .പി .സി .സി ജനറൽ സെക്രട്ടറി അഡ്വ.എസ് അശോകൻ പറഞ്ഞു.നഷ്ടപ്പെട്ടുപോയ നഗരസഭാ ഭരണം തിരിച്ചു പിടിക്കുകയാണ് പരമപ്രധാനമായ ലക്ഷ്യം എന്ന യാഥാർത്ഥ്യം പക്വതയോടെ തിരിച്ചറിയാതെ പോയതിന്റെ പരിണിതഫലമാണ് ചെയർമാൻ തെരഞ്ഞെടുപ്പിലുണ്ടായ ഒഴിവാക്കാനാകുമായിരുന്ന പരാജയം. കഴിഞ്ഞലോക്സഭാ തെരഞ്ഞെടുപ്പിൽ എണ്ണായിരത്തോളംവോട്ടിന്റെ ഭൂരിപക്ഷംനേടിയ തൊടുപുഴ മുനിസിപ്പാലിറ്റി സി .പി. എം ഭരണത്തിലായത് വിരോധാഭാസമാണ്.