trafic
പീരുമേട് ഹൈവേ പൊലീസിന്റെ നേതൃത്വത്തിൽ ട്രാഫിക് നിയന്ത്രിക്കുന്നു

പീരുമേട്: കൊട്ടാരക്കര -ദിണ്ടിഗൽദേശീയ പാതയിൽ ട്രാഫിക് നിയമലംഘനങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ പീരുമേട് ഹൈവേ പൊലീസ്‌ വ്യത്യസ്തമായ ബോധവൽക്കരണ പ്രവർത്തനങ്ങളുമായി രംഗത്തെത്തി. . റോഡിലെ സീബ്രാലൈൻ ന്റെ ആവശ്യകത എന്താണെന്നും ഇതിന്റെ പ്രാധാന്യവും വാഹന യാത്രക്കാരെബോധവൽക്കരിക്കുന്നപ്രവർത്തനങ്ങൾ ഇന്നലെ പീരുമേട് ഹൈവേ പൊലീസിന്റെനേതൃത്വത്തിൽ നടത്തിയത്. ട്രാഫിക് നിയമം ലംഘിക്കുന്നവർക്ക്‌ബോധവൽക്കരണവും ഇത് അനുസരിക്കുന്നവർക്ക്‌ സമ്മാനങ്ങളും നൽകി.കഴിഞ്ഞ കുറച്ച് നാളുകളായി ഈറോഡിലെ സീബ്രാ ലൈനുകളുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ വർദ്ധിച്ചു വന്നതോടെയാണ് ഏകദിനബോധവൽക്കരണ പ്രവർത്തനങ്ങളുമായി രംഗത്തുവന്നത്. തുടർന്നുള്ള ദിവസങ്ങളിൽ സീബ്ര ലൈനുമായി ബന്ധപ്പെട്ട നിയമം ലംഘിക്കുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കും. പീരുമേട് ഹൈവേ പട്രോൾ എസ്.ഐ ബിജു എ.ജോസഫ്, സി.പി. ഒ. നിബി എസ്.,സി.പി.ഒ സുബാഷ് ബാലൻ എന്നിവർനേതൃത്വം നൽകി.