ഇടുക്കി: തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടിയെ സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെ കെ.പി.സി.സി ആവിഷ്‌കരിച്ച മിഷൻ 2025ന്റെ ഭാഗമായി കോൺഗ്രസ് കട്ടപ്പന, ഇടുക്കി ബ്ലോക്ക് കമ്മിറ്റികളുടെ സംയുക്ത ക്യാമ്പ് എക്സിക്യൂട്ടീവ് ഇന്ന് കാൽവരിമൗണ്ട് മേഘമല റിസോർട്ടിൽ നടക്കും. രാവിലെ 10മുതൽ വൈകുന്നേരം 4വരെ നടക്കുന്ന ക്യാമ്പിൽ ഇടുക്കി നിയോജക മണ്ഡലത്തിലെ പത്ത് മണ്ഡലങ്ങളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട ഇരുന്നൂറോളം പ്രതിനിധികൾ പങ്കെടുക്കും. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയംഗം ജോസഫ് വാഴയ്ക്കൻ ക്യാമ്പ് ഉദ്ഘാടനം ചെയ്യും.
എ.ഐ.സി.സി അംഗം അഡ്വ. ഇ.എം. ആഗസ്തി, അഡ്വ. ഡീൻ കുര്യാക്കോസ് എം. പി, കെ.പി.സി.സി. ജനറൽ സെക്രട്ടറിമാരായ അഡ്വ. എസ്. അശോകൻ, ജോസി സെബാസ്റ്റ്യൻ, ഡി.സി.സി പ്രസിഡന്റ് സി. പി. മാത്യു, യു.ഡി.എഫ്. ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി, കെ.പി.സി.സി സെക്രട്ടറിമാരായ തോമസ് രാജൻ, അഡ്വ. എം. എൻ. ഗോപി, മുൻ ഡി സി സി പ്രസിഡന്റുമാരായ റോയി കെ പൗലോസ്, ജോയി തോമസ്, കെ പി സി സി എക് സിക്യൂട്ടീവ് അംഗം എ പി ഉസ്മാൻ, യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ എം. കെ. പുരുഷോത്തമൻ തുടങ്ങിയവർ ക്യാമ്പിൽ പങ്കെടുക്കുമെന്ന് കെപിസിസി എക്സിക്യൂട്ടീവ് അംഗം അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ, കോൺഗ്രസ് ഇടുക്കി ബ്ലോക്ക് പ്രസിഡന്റ് അഡ്വ. അനീഷ് ജോർജ്, കട്ടപ്പന മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടിൽ, ബ്ലോക്ക് ജനറൽ സെക്രട്ടറി ഷാജി വെളളംമാക്കൽ എന്നിവർ അറിയിച്ചു.