കട്ടപ്പന :നറുക്കെടുപ്പിൽ 5000 രൂപ പ്രൈസ് അടിച്ച ലോട്ടറിയുടെ വ്യാജ ടിക്കറ്റുകൾ നൽകി പണം തട്ടിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട്പേർ കസ്റ്റഡിയിലായി .വ്യാഴാഴ്ച നറുക്കെടുത്ത കാരുണ്യ പ്ലസ് ലോട്ടറിയുടെ ഫോട്ടോ കോപ്പി ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്. 4851 എന്നനമ്പരിൽ അവസാനിക്കുന്ന കാരുണ്യപ്ലസ് ലോട്ടറിയുടെ വിവിധ സീരിസുകൾ ആണ് തട്ടിപ്പു സംഘം നിർമ്മിച്ചത്. അതോടൊപ്പം കട്ടപ്പനയിലെ ഒരു ഏജിൻസിയുടെ സീലും നിർമ്മിച്ചെടുത്തായിരുന്നു തട്ടിപ്പ്.ഇത്തരത്തിൽ നിർമ്മിച്ചെടുത്ത കള്ള ടിക്കറ്റുകൾ ഏജൻസികൾക്ക് പുറമെ ചെറുകുട വിൽപ്പനക്കരുടെ എടുത്തും മാറിയിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്. നിലവിൽ കട്ടപ്പനയിലെ രണ്ട് ഏജൻസികളിലും, നെടുങ്കണ്ടത്ത് ഒരു ഏജൻസിയിലും, തൂക്കുപാലത്ത് രണ്ട് ഏജൻസികളിലുമാണ് തട്ടിപ്പ് സംഘമെത്തി കബളിപ്പിച്ച് പണം തട്ടിയത്.സംഭവത്തിൽ വിവിധ മേഖലകളിലെ ഏജൻസികൾ പൊലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ രണ്ടുപേരെ നെടുങ്കണ്ടം പൊലീസ് കസ്റ്റഡിയിലെടുത്തു. ഒരാളെ കൂടി കൂടി പിടികൂടാനുണ്ട്.