anilkumar
രണ്ടംഗ സംഘത്തിന്റെ അക്രമണത്തിൽ പരുകേറ്റ ക്ഷേത്രം മേൽശാന്തി തടത്തിൽഅരികത്ത് അനിൽകുമാർ ആശുപത്രി ചികിത്സ തേടിയപ്പോൾ.

കട്ടപ്പന :അയ്യപ്പൻകോവിൽ മാട്ടുക്കട്ട ഹരിതീർത്തപുരം മഹാവിഷ്ണു ക്ഷേത്രത്തിലെ മേൽശാന്തിയെ രണ്ടംഗ സംഘം മർദ്ദിച്ചു. മേൽശാന്തി തടത്തിൽഅരികത്ത് അനിൽകുമാറിനെയാണ് ആക്രമണത്തിൽ തലക്ക് സാരമായി പരുക്കേറ്റത്.
ഞായറാഴ്ച്ച വൈകിട്ട് ഏഴ് മണിയോടെയാണ് അയ്യപ്പൻകോവിൽ മാട്ടുക്കട്ട സ്വദേശി യായ മേൽശാന്തി അക്രമണത്തിന് ഇരയാകുന്നത്. ക്ഷേത്രത്തിൽ നിന്നും വീട്ടിലേക്ക് മടങ്ങും വഴി മാട്ടുക്കട്ടയിൽ നിന്ന് വീട്ട്സാധനങ്ങൾ വാങ്ങുകയായിരുന്നു അനിൽകുമാറിനെ അയൽവാസി വിളിക്കുകയും തുടർന്ന് സമീപത്തെ വാടക കെട്ടിടത്തിലേക്ക് വിളിച്ചുകൊണ്ടുപോവുകയും ചെയ്തു. കെട്ടിടത്തിൽ ഉണ്ടായിരുന്ന ആൾ ആക്രമണം നടത്തി. വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ പൊട്ടിയ ചില്ലു ഗ്ലാസ് ഉപയോഗിച്ച് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. അക്രമത്തിൽ അനിൽകുമാറിന്റെ നെറ്റിയിൽ മാരകമായ മുറിവ് സംഭവിച്ചു. അതോടൊപ്പം കൈകാലുകൾക്കും പരിക്കുകൾ ഉണ്ട്. തലയ്ക്ക് പരിക്കേൽപ്പിച്ച ശേഷം അനിൽകുമാറിനെ രണ്ടംഗസംഘം മുറിയിലിട്ട് പൂട്ടുകയായിരുന്നു. തുടർന്ന് സുഹൃത്തിനെ വിളിച്ചു വരുത്തിയാണ് പുറത്തിറങ്ങിയത്. മേൽശാന്തി കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അനിൽകുമാറിന്റെ പരാതിയിൽ കുനംപാറയിലെ വാവച്ചൻ,ഇരുമേടയിൽ സണ്ണി എന്നിവർക്കെതിരെ ഉപ്പുതറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.