പാമ്പാടുംപാറ: പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് ആഴ്ച്ചയിൽ 3 ദിവസം എന്ന തോതിൽ തൂപ്പുകാരെ നിയമിക്കുന്നു. പ്രായ പരിധി 50 ൽ താഴെ.സെപ്തംബർ മുതൽ 6 മാസത്തേക്ക് ദിവസ വേതന അടിസ്ഥാനത്തിലാണ് നിയമനം. ഇവർക്കുള്ള അഭിമുഖം 22 ന് രാവിലെ 11 ന് പാമ്പാടുംപാറ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നടക്കും. താൽപര്യമുളളവർ തിരിച്ചറിയൽ രേഖ, പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് (നിർബന്ധമില്ല), വെളളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ എന്നിവ സഹിതം ഹാജരാകണം. പാമ്പാടുംപാറ പ്രദേശത്തുളളവർക്കും പ്രവ്യത്തി പരിചയമുളളവർക്കും മുൻഗണന ഉണ്ടായിരിക്കും.