തൊടുപുഴ: യു.ഡി.എഫ് വോട്ട് നേടി ജയിച്ച മുസ്ലീംലീഗ് കൗൺസിലർമാർ അന്തസും ജനാധിപത്യ മര്യാദയമുണ്ടെങ്കിൽ രാജി വയ്ക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു പറഞ്ഞു. ലീഗിന്റെ ചെലവില്ല കോൺഗ്രസ് കഴിയുന്നത്. ലീഗ് കഴിയുന്നത് കോൺഗ്രസിന്റെ ചെലവിലാണ്. ലീഗിന് ചില പോക്കറ്റിലാണ് പിന്തുണ. കോൺഗ്രസിനാണ് 35 വാർഡിലും സ്വാധീനമുള്ളത്. സൗഹാർദ മത്സരമെന്ന് പറഞ്ഞ് പോയ ലീഗ് എൽ.ഡി.എഫിന് വോട്ടു ചെയ്യാനാണ് പോകുന്നതെന്ന് അറിയില്ലായിരുന്നു. ലീഗിലെ പ്രാദേശിക പ്രശ്നങ്ങൾ പരിഹരിക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ല. എല്ലാവരെയും ഒന്നിപ്പിക്കാൻ വേണ്ടി കാട്ടിയ കുറുക്കുവഴിയാണ് ഇത്. ചതിയിലൂടെയാണ് മാർക്സിസ്റ്റ് പാർട്ടിയുടെ ചെയർമാൻ സ്ഥാനാർത്ഥിക്കായി അവർ പിന്തുണ നൽകിയതെന്നും സി. പി മാത്യു പറഞ്ഞു.