ഇടുക്കി: സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് നാളെ രാവിലെ 9 ന് ഇടുക്കി ഐ.ഡി.എ ഗ്രൗണ്ടിൽ മന്ത്രി റോഷി അഗസ്റ്റിൻ പതാക ഉയർത്തി അഭിവാദ്യം സ്വീകരിക്കും. പൊലീസ്, എക്‌സൈസ്, വനം വകുപ്പ്, എൻ ഡി ആർ എഫ് ,എക്‌സെസ് വകുപ്പ് എൻ.സി.സി സീനിയർ ആൻഡ് ജൂനിയർ ഡിവിഷൻ, സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ്, സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റ്‌സ്, സ്‌കൗട്ട്‌സ്, ഗൈഡ്‌സ് തുടങ്ങിയ 20 പ്ലറ്റൂണുകൾ പരേഡിൽ അണിനിരക്കും. കുളമാവ് ജവഹർ നവോദയ വിദ്യാലയത്തിലെ വിദ്യാർഥികൾ ദേശീയ ഗാനം ആലപിക്കും. പൈനാവ് കേന്ദ്രീയ വിദ്യാലയത്തിലെയും കുളമാവ് ജവഹർ നവോദയ വിദ്യാലയത്തിലെയും വിദ്യാർഥികൾ ദേശഭക്തിഗാനവും ആലപിക്കും. എം.ആർ എസ് പൈനാവ് ,എസ്. എൻ. എച്ച് എസ് എസ് നങ്കി സിറ്റി എന്നിവർ ബാൻഡ് അവതരിപ്പിക്കും. പഴയരിക്കണ്ടം ഹൈസ്‌കൂളിലെ കുട്ടികളുടെ തായമ്പകയും തേക്കടി ആരണ്യം ട്രൈബൽ ആർട്‌സ് ഗ്രൂപ്പിന്റെ സാംസ്‌കാരിക പരിപാടിയും ഉണ്ടാകും.
സ്വാതന്ത്ര്യദിനാഘോഷത്തിൽ എം.പി, എം.എൽ.എമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് , ജില്ലാ കളക്ടർ , ജില്ലാ പൊലീസ് മേധാവി , ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.