തൊടുപുഴ : നഗരസഭയിലെ അഞ്ചാം വാർഡിൽ വെങ്ങല്ലൂർ ഷാപ്പുംപടി ന്യായവില കടയിലേക്ക് ലൈസൻസിയെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി സംവരണ വിഭാഗത്തിൽ നിന്നുള്ളവർക്ക് അപേക്ഷിക്കാം. ആവശ്യമായ രേഖകൾ സഹിതം പൂരിപ്പിച്ച അപേക്ഷ സെപ്തംബർ അഞ്ചിന് വൈകിട്ട് മൂന്നിനകം ജില്ലാ സപ്ലൈ ഓഫീസിൽ നേരിട്ടോ തപാൽ മുഖേനയോ ലഭ്യമാക്കണം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഫോമും അനുബന്ധ വിവരങ്ങളും ജില്ലാ സപ്ലൈ ഓഫീസിലും പൊതുവിതരണ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04862 232321.