ഇടുക്കി:ഓണക്കാലത്ത് മദ്യ,മയക്കുമരുന്ന് കുറ്റകൃത്യങ്ങൾ തടയുന്നതിനും ജില്ലയിലെ എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനുമായി ജില്ലയിൽ എക്‌സൈസ് വകുപ്പ് സ്‌പെഷ്യൽ ഡ്രൈവ് നടത്തും. ഇതിന്റെ ഭാഗമായി ഇടുക്കി എക്‌സൈസ് ഡിവിഷൻ ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിക്കും. ഇന്ന് രാവിലെ ആറ് മുതൽ സെപ്തംബർ 20 വരെയായിരിക്കും കൺട്രോൾ റൂം പ്രവർത്തിക്കുക.വ്യാജമദ്യം, മയക്കുമരുന്ന് എന്നിവ സംബന്ധിച്ച് ലഭിക്കുന്ന വിവരങ്ങൾ തൊടുപുഴയിൽ പ്രവർത്തിക്കുന്ന ഡിവിഷണൽ കൺട്രോൾ റൂമിൽ അറിയിക്കാം. ലഭിക്കുന്ന വിവരങ്ങളിൽ അടിയന്തര നടപടി സ്വീകരിക്കുന്നതിന് സർക്കിൾ തലത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്‌ട്രൈക്കിംഗ് ഫോഴ്‌സ് ടീമിനെ നിയമിച്ചതായി ഇടുക്കി ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ അറിയിച്ചു.ജില്ലയിലെ വിവിധ എക്‌സൈസ് ഓഫീസുകളിലെ ഫോൺ നമ്പറുകൾ:ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ, ഇടുക്കി, തൊടുപുഴ: 04862 222493, 9447178058.ജില്ലാതല എക്‌സൈസ് കൺട്രോൾ റൂം ടോൾ ഫ്രീ നമ്പർ: 18004253415, ഹോട്ട് ലൈൻ നമ്പർ: 155358
അസി. എക്‌സൈസ് കമ്മീഷണർ(എൻഫോഴ്‌സ്‌മെന്റ്), ഇടുക്കി: 04862232469, 9496002866
സ്‌പെഷ്യൽ സ്‌ക്വാഡ് ഇടുക്കി: 04862 232469, 9400069532നാർക്കോട്ടിക് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്, അടിമാലി: 04864 225782, 9400069534