കട്ടപ്പന :ഇരട്ടയാർ സെന്റ്. തോമസ് ഹയർ സെക്കൻഡറി സ്‌കൂൾ പൂർവ്വ വിദ്യാർത്ഥി സമ്മേളനം 'ഇന്നലെകളെ ഇതുവഴിയെ' സെപ്തംബർ 18 ന് നടക്കും.
1962 മുതൽ 2023 കാലഘട്ടങ്ങളിലെ മുഴുവൻ വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും പങ്കെടുപ്പിച്ചാണ് പരിപാടി നടത്തുന്നത്. സമാപന സമ്മേളനം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും.പരിപാടിയുടെ വിജയകരമായ നടത്തിപ്പിനും, സ്‌ളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 12 കുട്ടികൾക്ക് തുടർന്നുള്ള എല്ലാ വർഷങ്ങളിലും പഠനത്തിനാവശ്യമായ സ്‌കോളർഷിപ്പ് നൽകുക എന്ന ഉദ്ദേശത്തോടുകൂടി പുറത്തിറക്കുന്ന സമ്മാനകൂപ്പണിന്റെ വിതരണ ഉദ്ഘാടനംനാളെ ഉച്ചകഴിഞ്ഞ് 3 ന് ഇരട്ടയാർ സെന്റ്. തോമസ് ചർച്ച് പാരീഷ് ഹാളിൽ നടത്തും.. സമ്മാന കൂപ്പൺ ഉദ്ഘാടനം മഹാസംഗമം രക്ഷാധികാരി മോൺ.ജോസ് കരിവേലിക്കൽ ഇരട്ടയാർ പഞ്ചായത്ത് മുൻ പ്രസിഡന്റ് ബേബി പതിപള്ളിക്ക് നൽകിക്കൊണ്ട് നിർവ്വഹിക്കുമെന്ന് ജിൻസൺ വർക്കി, ഷാജി എ.കെ, സജിദാസ് മോഹൻ, വിനോദ് പി.പി., ബിബിൻ കെ. രാജു, ബിയാമ്മ മാത്യു, രമണി രാജൻ, കെവിൻ കൈച്ചിറ, രാജീവ് വാസു, ബിനു മുകുന്ദൻ, സിബി പാറപ്പായി, ബോണി കെ.എ, അനീഷ് തുടങ്ങിയവർപറഞ്ഞു.