തൊടുപുഴ: മാട്ടുകട്ടയിൽ ഹരിതീർത്ഥപുരം ക്ഷേത്ര മേൽശാന്തി അനിൽ കുമാറിനെ അതിക്രൂരമായി മർദ്ധിക്കുകയും കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും പ്രതികൾക്കെതിരെ വധശ്രമത്തിന് കേസ് എടുക്കണമെന്നും ഹിന്ദുഐക്യവേദി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.ഹിന്ദു സമൂഹത്തിനെതിരെ നടക്കുന്ന ഇത്തരം ആക്രമണങ്ങിൽ നടപടി എടുക്കാത്ത പക്ഷം ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കാനും ജില്ലാ കമ്മിറ്റി തീരുമാനിച്ചു.ജില്ലാ പ്രസിഡന്റ് പി.ജി.ജയകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം സംസ്ഥാന സെക്രട്ടറി പി.വി.മുരളീധരൻ ഉദ്ഘാടനം ചെയ്തു.ജില്ലാ വർക്കിംഗ് പ്രസിഡന്റ് ടി.കെ.രാജു, ജനറൽ സെക്രട്ടറി പി.കെ.സോമൻ, സംഘടനാ സെക്രട്ടറി പി.ആർ.കണ്ണൻ, ട്രഷറർ എം.കെ.നാരായണമേനോൻ എന്നിവർ സംസാരിച്ചു .