കരിമണ്ണൂർ : സെന്റ് ജോസഫ്സ് ഹയർ സെക്കന്ററി സ്‌കൂളിൽ സയൻസ്, സോഷ്യൽ സയൻസ് ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ സ്‌പേസ് ഷോയും ജ്യോതിശാസ്ത്ര സെമിനാറും സംഘടിപ്പിച്ചു. 'നമ്മുടെ പ്രപഞ്ചം' എന്ന വിഷയത്തിൽ നടത്തിയ സെമിനാർ ഡോ. ജോ ജേക്കബ് നയിച്ചു.ശാസ്ത്രീയ വിജ്ഞാനം പകരുന്ന ലോകോത്തര നിലവാരത്തിലുള്ള മൊബൈൽ പ്ലാനറ്റേറിയം സ്‌കൂളിൽ സജ്ജമാക്കി ഗാലക്സിയിലെ നൂറുകണക്കിന് ഗോളങ്ങളുടെ ചലനങ്ങളും സ്‌പേസ് ഷോയിലൂടെ പ്രദർശിപ്പിച്ചു. ഭൂമിക്കും ആകാശത്തിനുമപ്പുറത്തുള്ള വിസ്മയകാഴ്ചകൾ ആസ്വദിക്കാൻ വിദ്യാർത്ഥികൾക്ക് സാധിച്ചു.സ്‌കൂൾ മാനേജർ ഫാ. ഡോ. സ്റ്റാൻലി പുൽപ്രയിൽ അദ്ധ്യക്ഷനായിരുന്നു. പ്രിൻസിപ്പൽ ബിസോയ് ജോർജ് പ്രസംഗിച്ചു. ഹെഡ്മാസ്റ്റർ സജി മാത്യു സ്വാഗതവും സയൻസ് ക്ലബ് സെക്രട്ടറി സീന സ്‌കറിയ നന്ദിയും പറഞ്ഞു.