തൊടുപുഴ കുടയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉഷാ വിജയനെ കൂറുമാറ്റകേസിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യ യാക്കി. കേരള കോൺഗ്രസ് പാർട്ടി പ്രതിനിധിയായി യു .ഡി .എഫിൽ നിന്നും 2020 ലെ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ വിജയിച്ച ഉഷാ വിജയനെ 6 വർഷത്തേക്കാണ് അയോഗ്യയാക്കിയിരിക്കുന്നത്.
പ്രസിഡന്റ് സ്ഥാനത്തേക്ക് ആദ്യത്തെ ഒരു വർഷം കേരള കോൺഗ്രസിനും ബാക്കി നാല് വർഷം കോൺഗ്രസിനു മെന്നതായിരുന്നു യു. ഡി എഫ് ധാരണ. ഒരു വർഷം കഴിഞ്ഞ് കൂറുമാറി സി .പി .എമ്മിൽ ചേർന്ന് പ്രസിഡന്റ് സ്ഥാനത്തു തുടർന്നതിനെതിരെ യു .ഡി .എഫ് ഇലക്ഷൻ കമ്മിഷന് പരാതി നൽകിയിരുന്നു.കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റും ജില്ലാ പഞ്ചായത്ത് അംഗവുമായ എം ജെ ജേക്കബ്, കുടയത്തൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആഞ്ജലീന സിജോ എന്നിവർ നൽകിയ പരാതി തെളിവുകൾ സഹിതം പരിഗണിച്ചാണ് കമ്മിഷൻ വിധി പ്രഖ്യാപിച്ചത്. ഹൈക്കോടതി അഭിഭാഷകരായ അഡ്വ. എ സന്തോഷ് കുമാർ, അഡ്വ.വിനോദ് കൈപ്പാടി, അഡ്വ.എ ആനന്ദ് എന്നിവരാണ് ഇലക്ഷൻ കമ്മിഷൻ മുമ്പാകെ ഹാജരായത്.നിലവിലെ കക്ഷി നില യു.ഡി.ഫ് 5, എൽ .ഡി .എഫ് 5, ബി .ജെ .പി 2 എന്ന നിലയിലാണ്.