തൊടുപുഴ: പട്ടിക വിഭാഗം സംവരണം അട്ടിമറിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശം നല്കുന്ന സുപ്രീം കോടതി വിധി നടപ്പാക്കരുതെന്നും ഖാദർ കമ്മിറ്റി റിപ്പോർട്ട് അംഗീകരിച്ച് എയ്ഡഡ് വിദ്യാഭ്യാസ മേഖലയിൽ അടിയന്തിരമായി സംവരണം നടപ്പിലാക്കണമെന്നും ഭാരതീയ വേലൻ സൊസൈറ്റി ജില്ലാ പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് വിഷ്ണു മോഹൻ അദ്ധ്യക്ഷനായ സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് മൈലാട്ടുപാറ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറർ സി.എസ്. ശശീന്ദ്രൻ, സംസ്ഥാന ഓർഗനൈസർ എ.വി. മനോജ്, മഹിളാ വിഭാഗം സംസ്ഥാന സെക്രട്ടറി നിഷ സജികുമാർ, യുവജനവിഭാഗം സംസ്ഥാന പ്രസിഡന്റ് കെ.എസ്. ഗ്രഹൺകുമാർ, ജില്ലാ സെക്രട്ടറി റെജിമോൻ വി.റ്റി, ബിനു കെ.ജെ, തിലകം സത്യനേശൻ, കെ.എസ്. വിനോദ്, റ്റി.കെ. രാജു, സജിമോൻ സി.കെ. തുടങ്ങിയവർ പ്രസംഗിച്ചു. വിഷ്ണു മോഹൻ (പ്രസിഡന്റ്), റെജിമോൻ വി.റ്റി (സെക്രട്ടറി), ബിനു കെ.ജെ. (ട്രഷറർ) എന്നിവരെ പുതിയ ജില്ലാഭാരവാഹികളായി തിരഞ്ഞെടുത്തു.